വൈശാലി

ഇന്ദു പുഷ്പം ചൂടി നിൽക്കും രാത്രി ……

മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഉൾപ്പെടുത്താവുന്ന സിനിമയാണ് വൈശാലി . എം ടി വാസുദേവൻ നായരുടെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചത് പ്രമുഖ സ്വർണ വ്യാപാരി ആയ അറ്റ്ലസ് രാമചന്ദ്രൻ ആയിരുന്നു .ചമ്പാപുരി രാജ്യത്ത് മഴപെയ്യാതിരുന്നപ്പോൾ ഋശ്യശൃംഗനെ കൊണ്ടുവരാൻ ലോമപാദ മഹാരാജാവിന്റെ ഉത്തരവ് അനുസരിച്ചു കാട്ടിലേക്ക് പോകുന്ന വൈശാലിയുടെ കഥയാണ് ഈ സിനിമയിൽ പറയുന്നത് . സുപർണ ആനന്ദ് ആയിരുന്നു വൈശാലിയുടെ വേഷത്തിൽ അഭിനയിച്ചത് സഞ്ജയ് മിത്രയാണ് ഋശ്യശൃംഗനെ അവതരിപ്പിച്ചത് .ആക്ഷൻ ഹീറോ ബാബു ആന്റണി ലോമപാദ രാജാവായും അഭിനയിച്ചു .ഒ എൻ വി കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബോംബെ രവി ആയിരുന്നു . ഈ ചലച്ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്ഹിറ്റ് ആയിരുന്നു . 1988 ഓഗസ്റ്റ് 25 ന് വൈശാലി തീയേറ്ററുകളിൽ എത്തി .കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചലച്ചിത്രമായിരുന്നു വൈശാലി.

അന്നപൂർണ്ണാ ദേവി

അന്നപൂർണദേവി എന്ന യുഗം അവസാനിച്ചു എന്നു കേൾക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതപ്രതിഭയാണ് കടന്നുപോയിരിക്കുന്നത്. ഒരു വാഴ്‌ത്തുപാട്ടും കേൾക്കാനില്ല. അധികമാരും അറിഞ്ഞിട്ടുപോലുമില്ല. ഒരു മരവിപ്പ് വന്നു വലയം ചെയ്യുന്നു.

ജന്ററിനേപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവർക്ക് പോലും അന്നപൂർണ അജ്ഞാതയാണ്. ഭാരതീയപുരുഷാധിപത്യത്തിന്റെ ഇരയാക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിഭയാണ് അന്നപൂർണദേവി. പണ്ഡിറ്റ് രവിശങ്കർ എന്ന ലോകമറിയുന്ന മഹാസംഗീതജ്ഞന്റെ പാണ്ഡിത്യം അന്നപൂർണ എന്ന ഭാര്യയെ തുറുങ്കിലിട്ട് നിർമ്മിച്ചതായിരുന്നു. വിവാഹശേഷം ഭാര്യയെ പൊതുവേദികളിലെ സംഗീതത്തിൽ നിന്നു വിലക്കിയ രവിശങ്കറിൽ നിന്നാണ് അന്നപൂർണ എന്ന മഹാസംഗീതജ്ഞയുടെ മരണം, അല്ല കൊലപാതകം തന്നെ – സംഭവിച്ചത്. പിന്നീട് അന്നപൂർണ്ണയുടെ സുർബാഹർ ഉണർന്നതേയില്ല. ആരെയും കാണാത്ത അജ്ഞാതജീവിതത്തിലേക്ക് വലിഞ്ഞ അന്നപൂർണ പിന്നീട് ഹിന്ദുസ്ഥാനി സംഗീതം കണ്ട മഹാപ്രതിഭകളെ സൃഷ്ടിക്കുക മാത്രം ചെയ്തു. ഇന്നിപ്പോൾ കടന്നു പോകുമ്പോഴെങ്കിലും നാമോർക്കണം, ഇന്ത്യൻ സംഗീതം തിരുത്തിയെഴുതുമായിരുന്ന സംഗീതമാണ് വീട്ടിലടക്കപ്പെട്ടത്. അന്നു മുതലിന്നോളം ഹിന്ദുസ്ഥാനിസംഗീതം ഒരിക്കലും, ഒരുകാലത്തും അന്നപൂർണയുടെ പ്രതിഭാശേഷിയുള്ള ഒരു സംഗീതജ്ഞയേയും സംഗീതജ്ഞനേയും കണ്ടിട്ടില്ല. തഴുതിട്ട തടവറയിൽ ഇപ്പോൾ അണഞ്ഞുപോയ വെളിച്ചം ഇന്ത്യൻ സംഗീതത്തിന്റെ ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വെളിച്ചമാണ്.

ഹരിപ്രസാദ് ചൗരസ്യ എന്ന അന്നപൂർണയുടെ പ്രിയശിഷ്യൻ ഗുരുനാഥയെക്കുറിച്ച് എഴുതിയൊരോർമ്മക്കുറിപ്പിലെ വാചകം എന്നുമോർക്കും :

” ചന്ദ്രകൗസ് പഠിപ്പിക്കുമ്പോൾ ആ കണ്ണുകളിൽ ജീവിതത്തിലിന്നോളം ഞാനൊരു കണ്ണിലും കാണാത്ത തിളക്കമുണ്ടായിരുന്നു. വേണമെന്നതിനേക്കാൾ വേണ്ടെന്നു വെക്കാൻ കരുത്തുള്ളവരുടെ തിളക്കം”

എന്തായിരുന്നിരിക്കും ആ കണ്ണിലെ തിളക്കം? നിരാസകലയുടെ രാജകുമാരീ, എങ്ങനെയാവും നീ ശിഷ്യരെ പഠിപ്പിച്ചിരിക്കുക? ഏതുതരം ഗുരുനാഥയായിരുന്നിരിയ്ക്കും അന്നപൂർണ്ണാദേവി?

അന്നപൂർണ്ണയുടെ തഴുതിട്ട മുറിയിൽ ചെന്നു സംഗീതം പഠിച്ച അപൂർവ്വം മഹാഭാഗ്യവാൻ/വതികൾക്കല്ലാതെ ആർക്കും അതറിയില്ല. ഹരിപ്രസാദിന്റെ ഈ വാക്കുകളിലുണ്ട് അന്നപൂർണ്ണാദേവിയുടെ ജീവിതസാരം. വേണമെന്നു വെക്കുന്നതിലും മൂർച്ചയുള്ള വേണ്ടെന്നുവെക്കലിന് ഇന്നു ജീവിച്ചിരിക്കുന്നവരിൽ അന്നപൂർണ്ണയോളം വലിയ മറ്റൊരു സാക്ഷ്യവും ലോകത്തില്ല. പത്മഭൂഷൺ വരെയുള്ള പുരസ്കാരങ്ങൾ കൊണ്ടുചെന്നപ്പോൾ പോലും മലബാർ ഹില്ലിലെ അന്നപൂർണ്ണയുടെ വാതിൽ തുറക്കാനായില്ല. അതിനുമപ്പുറം, മുനകൂർത്ത ഈ നിരാസത്തിന്റെ കാരണക്കാരൻ – സിത്താർ മാന്ത്രികൻ രവിശങ്കറിന്റെ മരണത്തിനു പോലും. സേനിയ മെയ്‌ഹാർ ഖരാനയുടെ നാദം ബാംസുരിയിലൂടെ ഹരിപ്രസാദും നിത്യാനന്ദുമൊക്കെ ലോകത്തിനു കേൾപ്പിക്കുമ്പോൾ ഗുരുനാഥയായ അന്നപൂർണ്ണയുടെ കണ്ണുകൾ തിളങ്ങിയിട്ടുണ്ടാവില്ലേ? അതോ … എനിക്ക് അറിയില്ല.

പക്ഷേ ഒന്നറിയാം – ഹരിപ്രസാദ് ചൗരസ്യയും നിത്യാനന്ദ് ഹൽഡിപൂരും ആശിഷ്‌ഖാൻ ദേബ്ശർമ്മയും ബിരെൻ ബാനർജിയും ഹേമന്ത് ദേശായിയും സന്ധ്യ ആപ്തെയും ഉമ ഗുപ്തയുമടക്കം എണ്ണം പറഞ്ഞ ശിഷ്യഗണങ്ങളിൽ തിളങ്ങുന്ന ആ ഗുരുനാഥയുടെ തിളക്കത്തിന്റെ മൂർച്ചയാണ് ഇന്ന് ഇന്ത്യൻ സംഗീതം. ഇന്ന് ഇറക്കിക്കിടത്തപ്പെട്ടത് ഇന്ത്യയുടെ സംഗീതമാണ്. ആരുമറിയുന്നുണ്ടാവില്ല. ചാനലുകൾക്കും പത്രങ്ങളും അന്നപൂർണയെ ആഘോഷിക്കേണ്ടി വരില്ല. പക്ഷേ ഇന്ന് താൻസനിൽ നിന്നു തളിർത്തുയർന്ന മഹാപാരമ്പര്യമവകാശപ്പെടുന്നൊരു സംഗീതം ഈ നാട്ടിലുണ്ടെങ്കിൽ, ആ ഇന്ത്യൻ സംഗീതത്തിനു തിരശ്ശീല വീണു.

❣🎼🎤 മസൂദ് ഖാൻ& ഷീ ലോ ഖാൻ sung /നാസിർ കാസ്മി penned✒🎼❣ 🖤 പോയ ദിനങ്ങളുടെ അടയാളങ്ങളുമേന്തി അവൻ/അവൾ എവിടെ നിന്നാണ് വന്നത്… എവിടേക്കാണ് പോയത്.. എന്നെ തീവ്ര വേദനയിലുപേക്ഷിച്ച അവളൊ (നൊ) രു വിചിത്ര പരിചിത(നു )യും ഒപ്പമൊരു അപരിചിത (നു)യുമായിരുന്നു,..🖤 ❤ga.e dinoñ kā surāġh le kar kidhar se aayā kidhar gayā vo

ajiib mānūs ajnabī thā mujhe to hairān kar gayā vo

bas ek motī sī chhab dikhā kar bas ek mīThī sī dhun sunā kar

sitāra-e-shām ban ke aayā ba-rañg-e-ḳhvāb-e-sahar gayā vo

ḳhushī kī rut ho ki ġham kā mausam nazar use DhūñDtī hai har dam

vo bū-e-gul thā ki naġhma-e-jāñ mire to dil meñ utar gayā vo

na ab vo yādoñ kā chaḌhtā dariyā na fursatoñ kī udaas barkhā

yūñhī zarā sī kasak hai dil meñ jo zaḳhm gahrā thā bhar gayā vo

kuchh ab sambhalne lagī hai jaañ bhī badal chalā daur-e-āsmāñ bhī

jo raat bhārī thī Tal ga.ī hai jo din kaḌā thā guzar gayā vo

bas ek manzil hai bul-havas kī hazār raste haiñ ahl-e-dil ke

yahī to hai farq mujh meñ us meñ guzar gayā maiñ Thahar gayā vo

shikasta-pā raah meñ khaḌā huuñ ga.e dinoñ ko bulā rahā huuñ

jo qāfila merā ham-safar thā misāl-e-gard-e-safar gayā vo

mirā tū ḳhuuñ ho gayā hai paanī sitamgaroñ kī palak na bhīgī

jo naala uTThā thā raat dil se na jaane kyuuñ be-asar gayā vo

vo mai-kade ko jagāne vaalā vo raat kī niiñd uḌāne vaalā

ye aaj kyā us ke jī meñ aa.ī ki shaam hote hī ghar gayā vo

vo hijr kī raat kā sitāra vo ham-nafas ham-suḳhan hamārā

sadā rahe us kā naam pyārā sunā hai kal raat mar gayā vo

vo jis ke shāne pe haath rakh kar safar kiyā tū ne manziloñ kā

tirī galī se na jaane kyuuñ aaj sar jhukā.e guzar gayā vo

vo raat kā be-navā musāfir vo terā shā.ir vo terā ‘nāsir’

tirī galī tak to ham ne dekhā thā phir na jaane kidhar gayā vo❤

⛱⛱⛱⛱⛱⛱⛱⛱⛱⛱⛱
ഉയരും ഞാൻ നാടാകെ
Music: കെ രാഘവൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film/album: പുന്നപ്ര വയലാർ
Uyarum njan naadake
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
ഉയരും ഞാൻ നാടാകെ
പടരും ഞാനൊരു പുത്തനുയിർ-
നാട്ടിനേകിക്കൊണ്ടുയരും വീണ്ടും

അലയടിച്ചെത്തുന്ന തെക്കൻ കൊടുങ്കാറ്റിൽ
അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ
അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ
എവിടെയും മൃത്യുവെ വെന്നു ശയിക്കുന്നീ –
അവശർക്കായ്‌ പോർ ചെയ്ത ധീരധീരർ
അവരുടെ രക്തത്താൽ ഒരു പുത്തനഴകിന്റെ
അരുണിമ കൈക്കൊണ്ടു മിന്നി ഗ്രാമം

ഉയരും ഞാൻ – ഉയരും ഞാൻ – ഉയരും ഞാൻ

⛱⛱⛱⛱⛱⛱⛱⛱⛱⛱⛱
സഖാക്കളേ മുന്നോട്ട്
Music: കെ രാഘവൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്കോറസ്
Year: 1968
Film/album: പുന്നപ്ര വയലാർ
Sakhaakkale Munnottu
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
സഖാക്കളേ…
സഖാക്കളേ മുന്നോട്ട്‌
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
തൊഴിലാളികളെ തൊഴിലാളികളെ
മനസ്സിൽ വിപ്ലവ തിരകളിരമ്പിടും
അലയാഴികളെ – അലയാഴികളെ
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ മുന്നോട്ട്‌

വസന്തപുഷ്പാഭരണം ചാർത്തിയ
വയലേലകളിൽ – വയലേലകളിൽ
വിയർപ്പുമുത്തുകൾ നമ്മൾ തൂകിയ
പണിശാലകളിൽ – പണിശാലകളിൽ
നമ്മളുയർത്തുക നമ്മളുയർത്തുക
നമ്മുടെ ധീര പതാക – നമ്മുടെ ധീര പതാക
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ മുന്നോട്ട്‌

പരദേശികളുടെ അധികാരക്കൊടി
അറബിക്കടലിൽ – അറബിക്കടലിൽ
അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ
അറബിക്കടലിൽ – അറബിക്കടലിൽ
പുത്തൻ കലവും പൊന്നരിവാളും
പുതിയ പ്രതിജ്ഞയുമായി –
പുതിയ പ്രതിജ്ഞയുമായി
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ മുന്നോട്ട്‌

രക്തസാക്ഷികളേ – രക്തസാക്ഷികളേ
രണാങ്കണങ്ങളിൽ ഇന്ത്യവിടർത്തിയ
രാജമല്ലിപ്പൂവുകളേ – രാജമല്ലിപ്പൂവുകളേ
നിങ്ങടെ അന്ത്യശ്വാസമുയർന്നു
കൊടുങ്കാറ്റൂതിയ മണ്ണിൽ
കൊടുങ്കാറ്റൂതിയ മണ്ണിൽ
ഞങ്ങളുയർത്തുകയല്ലോ ഭാരത –
സങ്കര ധീരപതാക
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ – സഖാക്കളേ….

✒🎼💖

“ആപ് ജൈസാ കോയീ മേരി സിന്ദഗി മേ ആയേ….”

മാലാഖയായിരുന്നു നാസിയ ഹസൻ

ആശുപത്രി മോർച്ചറിയിൽ നാസിയ ഹസ്സൻ വിറങ്ങലിച്ചു കിടക്കുമ്പോൾ, പുറത്ത് ഒരു `യുദ്ധ’ത്തിന് കോപ്പുകൂട്ടുകയായിരുന്നു ബന്ധുജനം.
മകളുടെ ഭൗതിക ശരീരം നിരുപാധികം വിട്ടുകിട്ടണമെന്ന് മാതാപിതാക്കൾ; വിട്ടുകൊടുക്കില്ലെന്ന് ഭർത്താവ്. മൂന്നാഴ്ചയിലേറെ നീണ്ട നിയമയുദ്ധത്തിൽ ഒടുക്കം ജയിച്ചത് മാതാപിതാക്കൾ തന്നെ.
പക്ഷേ തോറ്റത് നാസിയയായിരുന്നു. മരണശേഷവും തന്റെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കില്ലെന്ന് സങ്കൽപ്പിച്ചിരിക്കില്ലല്ലോ, ജീവിതം തന്നെ സ്നേഹഗീതമാക്കി മാറ്റിയ പാട്ടുകാരി.

ഒരൊറ്റ പാട്ടു കൊണ്ട് ഒരു സാംസ്കാരിക കലാപം തന്നെ സൃഷ്ടിച്ച ഗായികയാണ് നാസിയ ഹസ്സൻ.
ബിദ്ദുവിന്റെ സംഗീതത്തിൽ ഖുർബാനി ക്ക് (1980) വേണ്ടി നാസിയ പാടിയ “ആപ് ജൈസാ കോയീ മേരി സിന്ദഗി മേ ആയേ ബാത് ബൻ ജായെ”
എന്ന പാട്ട് എൺപതുകളിലെ ഇന്ത്യൻ യുവതയുടെ ഹൃദയഗീതമായിരുന്നു. ശരാശരി ഇന്ത്യക്കാരന്റെ സംഗീതാസ്വാദന ശീലം തന്നെ മാറ്റിമറിച്ച ഗാനം.

നാസിയയുടെ വേറിട്ട ശബ്ദവും ആലാപനവും നാടൊട്ടുക്കും തരംഗമായത് ഞൊടിയിടയിലാണ്. സമാന്തരമായ ഒരു സംഗീതധാരക്ക് തന്നെ തുടക്കമിട്ടു അത്.

`ഖുർബാനി’ക്ക് പിറകെ വേറെയും ജനപ്രിയ പോപ്പ് ഗാനങ്ങൾ പാടി പുറത്തിറക്കി നാസിയ . ലക്ഷക്കണക്കിന് വിറ്റഴിഞ്ഞ ആൽബങ്ങൾ. പക്ഷേ അധികം നീണ്ടില്ല ആ സ്വപ്നസഞ്ചാരം. 1990 കളുടെ അവസാനത്തോടെ ശ്വാസകോശ അർബുദത്തിന്റെ രൂപത്തിൽ വിധി നാസിയയെ വേട്ടയാടിത്തുടങ്ങുന്നു. ശരീരവും ശാരീരവും ഒരുപോലെ തളർന്നുപോയ ഘട്ടം. ഭാഗ്യവശാൽ നാസിയയുടെ മനസ്സിനെ ആ തളർച്ച ബാധിച്ചതേയില്ല. സ്നേഹദൂതുമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു അവർ. സംഗീതത്തിനപ്പുറവും ജീവിതമുണ്ടെന്ന് തെളിയിക്കുകയായിരുന്നു പഴയ പോപ്പ് രാജകുമാരി. വിടവാങ്ങി പതിനെട്ടു വർഷങ്ങൾക്കിപ്പുറം നാസിയ ഓർക്കപ്പെടുന്നത് ഗായികയായി മാത്രമല്ല, യാഥാസ്ഥിതികർക്കും മതമൗലികവാദികൾക്കുമെതിരെ പൊരുതിയ “വിപ്ലവകാരി”യായിക്കൂടിയാണ്.

ലണ്ടനിൽ സ്ഥിരതാമസമാക്കിയ പാക് ദമ്പതികളാണ് നാസിയയുടെ മാതാപിതാക്കൾ. മകൾ അറിയപ്പെടുന്ന പാട്ടുകാരിയായി വളരണമെന്ന് ആഗ്രഹിച്ച ബഷീറും മുനീസയും ഒരു വിരുന്നിൽ വെച്ച് നാസിയയെ ബോളിവുഡ് സംവിധായകനും നടനുമായ ഫിറോസ് ഖാന് പരിചയപ്പെടുത്തുന്നു. പതിനാലുകാരിയുടെ പാട്ടുകേട്ട ഫിറോസിന് കൗതുകം. അത്ര വലിയ റേഞ്ച് ഉള്ള ശബ്ദമല്ല. പക്ഷേ കുസൃതി കലർന്ന ഒരു ആകർഷണീയതയുണ്ടതിന്; മേമ്പൊടിക്ക് നേർത്ത അനുനാസികത്വവും. പുതിയ ചിത്രത്തിലേക്ക് പോപ്പ് ശൈലിയിലുള്ള ഗാനം പാടാൻ ആളെ തിരയുകയായിരുന്ന ഫിറോസ് പിന്നെ സംശയിച്ചില്ല. സുഹൃത്ത് കൂടിയായ ഇൻഡി പോപ്പ് സംഗീതജ്ഞൻ ബിദ്ദുവിന് നാസിയയെ പരിചയപ്പെടുത്തുന്നു അദ്ദേഹം. ഇനി വേണ്ടത് പാടാനൊരു പാട്ടാണ്. നേരത്തെ താൻ തന്നെ ചിട്ടപ്പെടുത്തി റ്റീനാ ചാൾസ് പാടി ഹിറ്റാക്കിയ `ഡാൻസ് ലിറ്റിൽ ലേഡി’ എന്ന പോപ്പ് ഗാനത്തിന്റെ ചുവടുപിടിച്ചു പുതിയൊരു ഈണം തയ്യാറാക്കുന്നു ബിദ്ദു. പല്ലവി എഴുതിയതും ബിദ്ദു തന്നെ. പക്ഷേ “ബാത് ബൻ ജായേ” എന്ന പഞ്ച് ലൈൻ ഉൾപ്പെടെ അനുപല്ലവിയും ചരണവും എഴുതി പൂർത്തിയാക്കിയത് കവിയായ ഇന്ദീവർ. ലണ്ടനിൽ നടന്ന റെക്കോർഡിംഗിനും ഉണ്ടായിരുന്നു സവിശേഷതകൾ. ആദ്യമായി 24 ട്രാക്കിൽ റെക്കോർഡ് ചെയ്ത ഹിന്ദി ചലച്ചിത്ര ഗാനം. ബാക്കിംഗ് ട്രാക്ക് എന്ന സങ്കേതത്തിലൂടെ ഡബിൾ ഇഫക്ടോടെയാണ് ആ ഗാനം ശ്രോതാക്കളെ തേടിയെത്തിയത്. സ്വാഭാവികമായും ഇന്ത്യയിലെയും പാകിസ്ഥാനിലെയും യുവതലമുറ എളുപ്പം ആ ഗാനത്തിന്റെ ആരാധകരായി; വേറിട്ട ആ ശബ്ദത്തിന്റെയും.

ഖുർബാനി'യിലെ മറ്റു പാട്ടുകൾ ചിട്ടപ്പെടുത്തിയത് കല്യാൺജി ആനന്ദ്ജിയാണ്. അമീത് കുമാറും കഞ്ചനും പാടിയലൈലാ മേ ലൈല’ എന്ന ഗാനമായിരിക്കും പടത്തിന്റെ മുഖ്യ ആകർഷണം എന്നായിരുന്നു ഫിറോസ് ഖാന്റെ കണക്കുകൂട്ടൽ. പക്ഷേ പടമിറങ്ങിയപ്പോൾ കഥ മാറി. ആപ് ജൈസാ''യുടെ കണ്ണഞ്ചിക്കുന്ന വർണ്ണപ്പൊലിമയിൽ മറ്റെല്ലാ ഗാനങ്ങളും നിഷ്പ്രഭം. തൊട്ടുപിന്നാലെ സഹോദരൻ സോഹെബുമായി ചേർന്ന് `ഡിസ്കോ ദീവാനേ' എന്ന ഇൻഡി പോപ്പ് ആൽബം പുറത്തിറക്കുന്നു നാസിയ. ലോകമെമ്പാടുമായി എട്ടരക്കോടിയോളം കോപ്പി വിറ്റഴിഞ്ഞു ഈ ആൽബം. വിൽപ്പനയിൽ മാത്രമല്ല വിവാദങ്ങളിലും മുൻപിലായിരുന്നു ഡിസ്കോ ദീവാനേ. 1981 ൽ ഈ ആൽബത്തിന്റെ മ്യൂസിക് വീഡിയോ പാക്കിസ്ഥാൻ ടെലിവിഷൻ ആദ്യമായി സംപ്രേക്ഷണം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യുവാക്കൾ ഹൃദയപൂർവം ആൽബത്തെ വരവേറ്റപ്പോൾ, പാരമ്പര്യ വാദികൾ ചൊടിച്ചു.ബൂം ബൂം” എന്ന ആൽബം കൂടി പുറത്തുവന്നതോടെ വിമർശനം രൂക്ഷമായി. വധഭീഷണികൾ വരെ നേരിട്ടുതുടങ്ങി കൂടപ്പിറപ്പുകൾ. നാസിയയുടെ മ്യൂസിക് വീഡിയോയിൽ അശ്ലീലത്തിന്റെ അതിപ്രസരം കണ്ട സിയാ ഉൽ ഹഖിന്റെ ഭരണകൂടം വിചിത്രമായ ഒരുത്തരവ് പുറപ്പെടുവിച്ചത് അക്കാലത്താണ്: ആൽബം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. പക്ഷേ ദൃശ്യങ്ങളിൽ നാസിയയുടെ അരയ്ക്ക് താഴേക്കുള്ള ഭാഗം കണ്ടുകൂടാ. വീഡിയോകളിൽ നിന്ന് അതോടെ നസിയയുടെ നൃത്തച്ചുവടുകൾ അപ്രത്യക്ഷമാകുന്നു. പാട്ടിന്റെ ജനപ്രീതിയെ അത് തരിമ്പും ബാധിച്ചില്ല എന്നത് മറ്റൊരു കാര്യം.

1988 ൽ വിമാനാപകടത്തിൽ ജനറൽ സിയ മരിച്ചതോടെ നാസിയ — സോഹെബുമാരുടെ കഷ്ടകാലത്തിനും അറുതിയായി. കലാസാംസ്കാരികരംഗത്ത് ഉദാരവത്ക്കരണ'ത്തിന്റെ വാതിലുകൾ തുറന്നിടാൻ തയ്യാറായി പുതിയ പാക് ഭരണകൂടം. നാസിയ തുടങ്ങിവെച്ച വിപ്ലവത്തിന്റെ തുടർച്ചയെന്നോണം പാകിസ്ഥാനിൽ പോപ്പ് - റോക്ക് ബാൻഡുകളുടെ നീണ്ട നിര രംഗത്തെത്തുന്നത് ഇക്കാലത്താണ്. പക്ഷേ അപ്പോഴേക്കും നാസിയയുടെ സുവർണ്ണകാലം ഏറെക്കുറെ അസ്തമിച്ചു തുടങ്ങിയിരുന്നു. യങ് തരംഗ്, ഹോട്ട് ലൈൻ, ക്യാമറ ക്യാമറ എന്നീ ആൽബങ്ങൾക്കൊന്നുംഡിസ്കോ ദീവാനേ’യുടെ മാജിക് ആവർത്തിക്കാനായില്ല.നാസിയയുടെ സ്വകാര്യ ജീവിതത്തിലുമുണ്ടായി അപശ്രുതികളുടെ വേലിയേറ്റം. മിർസ ഇഷ്തിയാഖ് ബേഗുമായുള്ള വിവാഹബന്ധം തകർച്ചയുടെ വക്കിലെത്തിക്കഴിഞ്ഞിരുന്നു. ധനാഢ്യനായ ബേഗിന് ഭാര്യയുടെ സംഗീതപ്രതിഭയിൽ വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല. മാനസികമായി മാത്രമല്ല ശാരീരികമായും ഭർത്താവ് പീഢിപ്പിക്കാൻ തുടങ്ങിയതോടെ ജീവിതം മടുത്തു നാസിയക്ക്. പതുക്കെ സംഗീതത്തിൽ നിന്ന് അകന്നു തുടങ്ങി നാസിയ; സംഗീതം നാസിയയിൽ നിന്നും. 1991 ൽ ശ്വാസകോശാർബുദം സ്ഥിരീകരിക്കപ്പെടുക കൂടി ചെയ്തതോടെ ആ അകൽച്ച പൂർണ്ണമായി.

പക്ഷേ അത്രയെളുപ്പം തളരുന്ന പ്രകൃതമായിരുന്നില്ല നാസിയയുടേത്. പാക് സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കും അനീതിക്കുമെതിരായ സന്ധിയില്ലാ സമരമായി മാറി അവരുടെ ശിഷ്ടജീവിതം. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് പുറമെ ലഹരിവിരുദ്ധ യജ്ഞത്തിലും അനാഥശിശുക്കളുടെ പുനരധിവാസ പദ്ധതികളിലുമെല്ലാം രോഗപീഡകൾ മറന്ന് വിശ്രമമില്ലാതെ പങ്കാളിയായി നാസിയ . മാരകമായ അർബുദത്തെയും ദാമ്പത്യ ജീവിതത്തിലെ പീഡന പർവത്തെയും അസാമാന്യമായ ഇച്ഛാശക്തി കൊണ്ട് അതിജീവിക്കുന്നതെങ്ങിനെ എന്ന് തെളിയിക്കുകയായിരുന്നു അവർ. മകൻ ആരിസിന്റെ ജനനത്തിനു തൊട്ടു പിന്നാലെയാണ് വിവാഹമോചനം തേടി നാസിയകോടതിയെ സമീപിച്ചത്. അനുകൂല വിധി വരുമ്പോഴേക്കും രോഗശയ്യയിൽ ആയിക്കഴിഞ്ഞിരുന്നു അവർ. മരണശേഷവും നാസിയയുടെ ദുരിതപർവം അവസാനിച്ചില്ല എന്നതാണ് സത്യം. മൃതദേഹം വിട്ടുകിട്ടണമെന്നായിരുന്നു മുൻ ഭർത്താവിന്റെ ആവശ്യം. പക്ഷേ കോടതി അത് അനുവദിച്ചില്ല.. വടക്കൻ ലണ്ടനിലെ ഹെൻഡൻ ഇസ്ലാമിക് സെന്റർ ശ്‌മശാനത്തിൽ നാസിയയുടെ സംസ്കാരചടങ്ങുകളിൽ പങ്കുകൊള്ളാൻ അനുവദിക്കണമെന്ന ബേഗിന്റെ അപേക്ഷയും കോടതി തള്ളി. തീർന്നില്ല. മകന്റെ സംരക്ഷണച്ചുമതലക്ക് വേണ്ടിയായിരുന്നു ബേഗിന്റെ അടുത്ത പോരാട്ടം. അവിടെയും ജയിച്ചത് നാസിയയുടെ മാതാപിതാക്കൾ തന്നെ.നാസിയയുടെ മകൻ ആരിസിനെ വളർത്തിയത് അവരാണ്.

2000 ഓഗസ്റ്റ് 13 ന് മുപ്പത്തഞ്ചാം വയസ്സിൽ ലണ്ടനിലെ നോർത്ത് ഫിഞ്ചിലി ഹോസ്പിറ്റലിൽ നാസിയഅർബുദത്തിന് കീഴടങ്ങുമ്പോൾ ആശുപത്രിക്കിടയ്ക്കക്കരികെ ഒന്നും മനസ്സിലാകാതെ പകച്ചു നിന്ന മൂന്നു വയസ്സുകാരന് ഇന്ന് പ്രായം 21. അമ്മ പിന്നിട്ട പോരാട്ടവഴികളെ കുറിച്ച് പൂർണ്ണമായി മനസ്സിലാക്കി വരുന്നതേയുള്ളൂ ആരിസ്. ആ പോരാട്ടങ്ങളുടെ തുടർച്ച തന്നെയായിരിക്കും തന്റെ ജീവിതമെന്ന് ആരിസ് ഒരു അഭിമുഖത്തിൽ പറഞ്ഞുകേട്ടത് അടുത്തിടെയാണ്.

നാസിയ മരിച്ചിട്ടില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.''-- സോഹെബിന്റെ വാക്കുകൾ. ഏറ്റവുമൊടുവിൽ പുറത്തിറക്കിയ `സിഗ്നേച്ചർ' എന്ന ആൽബത്തിൽ സഹോദരി അവസാനമായി പാടിയ അപ്രകാശിത ഗാനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് 52 കാരനായ സോഹെബ്. സംഗീതവും സ്നേഹവും ഒരേ നാണയത്തിന്റെ ഇരുപുറങ്ങൾ തന്നെ എന്ന് പാക്ക് ജനതയെ പഠിപ്പിച്ചത് നാസിയയാണ്. ആ പാഠം വരുംതലമുറകളിലേക്ക് പകരുവാനാണ് സോഹെബിന്റെ ശ്രമം. ആയുഷ്കാലം മുഴുവൻ അനീതിക്കെതിരെ പോരാടിയ സഹോദരിയുടെ പേരിൽ സോഹെബ് തുടങ്ങിയ നാസിയ ഹസ്സൻ ഫൗണ്ടേഷൻ ഇന്ന് ലോകത്തെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ക്ഷേമസംഘടനകളിൽ ഒന്നാണ്. മേ ഇൻസാൻ ഹൂം ഫരിഷ്ത നഹി”
(ഞാൻ ദേവദൂതിയല്ല; കേവലമൊരു മനുഷ്യസ്ത്രീ മാത്രം)
എന്ന് പാടിയ സഹോദരിയെ വിനയത്തോടെ തിരുത്തുന്നു സോഹെബ് ഹസ്സൻ:
“നസിയ വെറുമൊരു മനുഷ്യജന്മം ആയിരുന്നില്ല; ദേവദൂതി തന്നെയായിരുന്നു. സ്നേഹച്ചിറകുകളിലേറി ഭൂമിയിൽ വന്ന മാലാഖ…”

–രവിമേനോൻ
(മാതൃഭൂമി ആരോഗ്യം)

🎼 Waves
🎤 by Dean Lewis

There is a swelling storm
And I’m caught up in the middle of it all
And it takes control
Of the person that I thought I was
The boy I used to know
But there
Is a light
In the dark
And I feel it’s warmth
In my hands, in my heart
But why can’t I hold on

It comes and goes in waves
It always does, it always does
We watch as our young hearts fade
Into the flood, into the flood

And the freedom of falling
And the feeling I thought was set in stone
It slips through my fingers
And I’m trying hard to let go
It comes and goes in waves
It comes and goes in waves
And carries us away

Through the wind
Down to the place we used to lay when we were kids
Memories of a stolen place
Caught in the silence, an echo lost in space

It comes and goes in waves
It always does, it always does
We watch as our young hearts fade
Into the flood, into the flood

And the freedom of falling
And the feeling I thought was set in stone
It slips through my fingers
And I’m trying hard to let go
It comes and goes in waves
It comes and goes in waves
And carries us away

I’ve watched my wild youth
Disappear in front of my eyes
Moments of magic and wonder
It seems so hard to find
Is it ever comin’ back again
Is it ever comin’ back again
Take me back to the feelin’ when
Everything was left to find

It comes and goes in waves
It always does
Oh, it always does

And the freedom of falling
And the feeling I thought was set in stone
It slips through my fingers
I’m trying hard to let go
It comes and goes in waves
It comes and goes in waves
And carries us away

🔍#Dean_Lewis

ചിത്രം: ആഭിജാത്യം‌ (1971)
സംവിധാനം: എ വിന്‍സന്റ്
ഗാനരചന: പി ഭാസ്കരൻ
സംഗീതം: എ ടി ഉമ്മര്‍
ആലാപനം :കെ ജെ യേശുദാസ്, പി സുശീല

വൃശ്ചികരാത്രി തന്‍ അരമനമുറ്റത്തൊരു
പിച്ചകപൂപ്പന്തലൊരുക്കി വാനം
പിച്ചകപൂപ്പന്തലൊരുക്കി

നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍
കോമളവദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്തകൌമുദി ഇറങ്ങിവന്നൂ…
വൃശ്ചികരാത്രി…..

ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നൂ
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദുപവനന്‍ ചോദിയ്ക്കുന്നു
(പരിണയം….)
വൃശ്ചിക………

നമ്പിനാർ കെടുവതില്ലൈ

        ശബരിമലയിലെ  ആചാരം ലംഘിക്കപ്പെട്ടത്തിനുള്ള തെളിവാണ് ' 1986 ലെ 'നമ്പിനാർ കെടുവതില്ലൈ  ' എന്ന ചലച്ചിത്രം .

   1986 മെയ് 23 നാണ്  തമിഴ് ഡിവോഷണൽ സിനിമയായ  ' നമ്പിനാർ കെടുവതില്ലൈ  ' റിലീസ് ചെയ്യുന്നത് . ഈ സിനിമയിലാണ് തമിഴ്  ചലച്ചിത്ര നടി ആയ ജയശ്രീ   ശബരിമലയിലെ പതിനെട്ടാംപടിക്ക് താഴെ നിന്ന് കൊണ്ട് ഡാൻസ് ചെയ്യുന്നത് . ജയശ്രീക്ക് അന്ന് പ്രായം വെറും 21 വയസ്സാണ് . 1965 ആഗസ്ത്  10  ആണ് ജയശ്രീയുടെ ജന്മദിനം . ചലച്ചിത്ര നടിയും ഗായികയുമായ എസ.ജയലക്ഷ്മിയുടെ പൗത്രിയാണ് ജയശ്രീ .വീണ  വിദ്വാൻ പദ്മഭൂഷൺ  എസ്  ബാലചന്ദറും ലോകപ്രശസ്‌ത്ര ചിത്രകാരൻ എസ്  രാജവും  ജയശ്രീയുടെ വല്യമ്മാവന്മാരാണ് .ജയശ്രീ ഇപ്പോഴും ചലച്ചിത്ര രംഗത്തു സജീവമാണ് . 2014 ൽ പുറത്തിറങ്ങിയ ' കാതൽ 2  കല്യാണം ' ,2016 ൽ റീലീസ് ചെയ്ത ' മനാൽ ഖൈറു  2  തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ജയശ്രീക്ക് 2018 ൽ 53 വയസ്സ് ആകുന്നതേയുള്ളു . പ്രഭുവും  വിജയകാന്തും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കെ ശങ്കർ ആണ് .പ്രശസ്ത സംഗീത സംവിധായകനായ എം എസ്  വിശ്വനാഥനാണ് ഈ ഗാനത്തിന് സംഗീതം നൽകിയത് .

ഈ ജയശ്രീ 1986 ൽ ഒരു മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട് . ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ വീണ്ടും ‘ എന്ന സിനിമയിലാണ് നായിക കഥാപാത്രമായ ലളിത എന്ന കഥാപാത്രത്തെ ജയശ്രീ അവതരിപ്പിച്ചത് .

Film : Pappayude Swantham Appus (1992)
Lyrics : Bichu Thirumala
Music : Ilayaraja
Singer : S Janaki.

————————-

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ…
എന്‍റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ…
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ…
എന്‍റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ…
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ…
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍ കുടമേ…
ഹോയ്….(ഓലത്തുമ്പത്തിരുന്നൂയലാടും…)

കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി…
വയമ്പ് നാവിലോ നുറുങ്ങു കൊഞ്ചലും…
നുറുങ്ങു കൊഞ്ചലില്‍ വളര്‍ന്ന മോഹവും…
നിറം മറഞ്ഞതില്‍ പടര്‍ന്ന സ്വപ്നവും…
ആനന്ദ തേനിമ്പത്തേരില്‍ ഞാനീ…
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടേ…
മാനത്തെങ്ങോ പോയി പാത്തു നില്‍ക്കും…
മാലാഖപ്പൂമുത്തേ ചോദിച്ചോട്ടെ ?
പൂങ്കവിള്‍ കിളുന്നില്‍ നീ…
പണ്ട് തേച്ച ചാന്തിനാല്‍…
എന്നുണ്ണിക്കെന്‍ചൊല്ലും കണ്ണും-
പെട്ടുണ്ടാകും ദോഷം മാറുമോ…?
(ഓലത്തുമ്പത്തിരുന്നൂയലാടും…)

സരസ്വതീവരം നിറഞ്ഞു സാക്ഷരം…
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം…
അറിഞ്ഞു മുമ്പനായ് വളര്‍ന്നു കേമനായ്…
ഗുരൂകടാക്ഷമായ് വരൂ കുമാരകാ…
അക്ഷരം നക്ഷത്ര ലക്ഷമാക്കൂ…
അക്കങ്ങളെക്കാള്‍ കണിശമാകൂ…
നാളത്തെ നാടിന്റെ നാവു നീയേ…
നാവു പന്തങ്ങള്‍തന്‍ നാമ്പ് നീയേ…
ഏതു ദേശമാകിലും ഏതു വേഷമേകിലും…
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം-
കാത്തിടേണമേ…
(ഓലത്തുമ്പത്തിരുന്നൂയലാടും…)