⛱⛱⛱⛱⛱⛱⛱⛱⛱⛱⛱
ഉയരും ഞാൻ നാടാകെ
Music: കെ രാഘവൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film/album: പുന്നപ്ര വയലാർ
Uyarum njan naadake
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
ഉയരും ഞാൻ നാടാകെ
പടരും ഞാനൊരു പുത്തനുയിർ-
നാട്ടിനേകിക്കൊണ്ടുയരും വീണ്ടും

അലയടിച്ചെത്തുന്ന തെക്കൻ കൊടുങ്കാറ്റിൽ
അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ
അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ
എവിടെയും മൃത്യുവെ വെന്നു ശയിക്കുന്നീ –
അവശർക്കായ്‌ പോർ ചെയ്ത ധീരധീരർ
അവരുടെ രക്തത്താൽ ഒരു പുത്തനഴകിന്റെ
അരുണിമ കൈക്കൊണ്ടു മിന്നി ഗ്രാമം

ഉയരും ഞാൻ – ഉയരും ഞാൻ – ഉയരും ഞാൻ

Leave a comment