⛱⛱⛱⛱⛱⛱⛱⛱⛱⛱⛱
സഖാക്കളേ മുന്നോട്ട്
Music: കെ രാഘവൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്കോറസ്
Year: 1968
Film/album: പുന്നപ്ര വയലാർ
Sakhaakkale Munnottu
ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
സഖാക്കളേ…
സഖാക്കളേ മുന്നോട്ട്‌
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
തൊഴിലാളികളെ തൊഴിലാളികളെ
മനസ്സിൽ വിപ്ലവ തിരകളിരമ്പിടും
അലയാഴികളെ – അലയാഴികളെ
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ മുന്നോട്ട്‌

വസന്തപുഷ്പാഭരണം ചാർത്തിയ
വയലേലകളിൽ – വയലേലകളിൽ
വിയർപ്പുമുത്തുകൾ നമ്മൾ തൂകിയ
പണിശാലകളിൽ – പണിശാലകളിൽ
നമ്മളുയർത്തുക നമ്മളുയർത്തുക
നമ്മുടെ ധീര പതാക – നമ്മുടെ ധീര പതാക
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ മുന്നോട്ട്‌

പരദേശികളുടെ അധികാരക്കൊടി
അറബിക്കടലിൽ – അറബിക്കടലിൽ
അവരുടെ തോക്കുകൾ തൂക്കുമരങ്ങൾ
അറബിക്കടലിൽ – അറബിക്കടലിൽ
പുത്തൻ കലവും പൊന്നരിവാളും
പുതിയ പ്രതിജ്ഞയുമായി –
പുതിയ പ്രതിജ്ഞയുമായി
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ മുന്നോട്ട്‌

രക്തസാക്ഷികളേ – രക്തസാക്ഷികളേ
രണാങ്കണങ്ങളിൽ ഇന്ത്യവിടർത്തിയ
രാജമല്ലിപ്പൂവുകളേ – രാജമല്ലിപ്പൂവുകളേ
നിങ്ങടെ അന്ത്യശ്വാസമുയർന്നു
കൊടുങ്കാറ്റൂതിയ മണ്ണിൽ
കൊടുങ്കാറ്റൂതിയ മണ്ണിൽ
ഞങ്ങളുയർത്തുകയല്ലോ ഭാരത –
സങ്കര ധീരപതാക
മുന്നോട്ട്‌ മുന്നോട്ട്‌ മുന്നോട്ട്‌
സഖാക്കളേ – സഖാക്കളേ….

Leave a comment