നമ്പിനാർ കെടുവതില്ലൈ

        ശബരിമലയിലെ  ആചാരം ലംഘിക്കപ്പെട്ടത്തിനുള്ള തെളിവാണ് ' 1986 ലെ 'നമ്പിനാർ കെടുവതില്ലൈ  ' എന്ന ചലച്ചിത്രം .

   1986 മെയ് 23 നാണ്  തമിഴ് ഡിവോഷണൽ സിനിമയായ  ' നമ്പിനാർ കെടുവതില്ലൈ  ' റിലീസ് ചെയ്യുന്നത് . ഈ സിനിമയിലാണ് തമിഴ്  ചലച്ചിത്ര നടി ആയ ജയശ്രീ   ശബരിമലയിലെ പതിനെട്ടാംപടിക്ക് താഴെ നിന്ന് കൊണ്ട് ഡാൻസ് ചെയ്യുന്നത് . ജയശ്രീക്ക് അന്ന് പ്രായം വെറും 21 വയസ്സാണ് . 1965 ആഗസ്ത്  10  ആണ് ജയശ്രീയുടെ ജന്മദിനം . ചലച്ചിത്ര നടിയും ഗായികയുമായ എസ.ജയലക്ഷ്മിയുടെ പൗത്രിയാണ് ജയശ്രീ .വീണ  വിദ്വാൻ പദ്മഭൂഷൺ  എസ്  ബാലചന്ദറും ലോകപ്രശസ്‌ത്ര ചിത്രകാരൻ എസ്  രാജവും  ജയശ്രീയുടെ വല്യമ്മാവന്മാരാണ് .ജയശ്രീ ഇപ്പോഴും ചലച്ചിത്ര രംഗത്തു സജീവമാണ് . 2014 ൽ പുറത്തിറങ്ങിയ ' കാതൽ 2  കല്യാണം ' ,2016 ൽ റീലീസ് ചെയ്ത ' മനാൽ ഖൈറു  2  തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ജയശ്രീക്ക് 2018 ൽ 53 വയസ്സ് ആകുന്നതേയുള്ളു . പ്രഭുവും  വിജയകാന്തും പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കെ ശങ്കർ ആണ് .പ്രശസ്ത സംഗീത സംവിധായകനായ എം എസ്  വിശ്വനാഥനാണ് ഈ ഗാനത്തിന് സംഗീതം നൽകിയത് .

ഈ ജയശ്രീ 1986 ൽ ഒരു മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട് . ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ വീണ്ടും ‘ എന്ന സിനിമയിലാണ് നായിക കഥാപാത്രമായ ലളിത എന്ന കഥാപാത്രത്തെ ജയശ്രീ അവതരിപ്പിച്ചത് .

Leave a comment