Film : Pappayude Swantham Appus (1992)
Lyrics : Bichu Thirumala
Music : Ilayaraja
Singer : S Janaki.
————————-
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ…
എന്‍റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ…
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ…
എന്‍റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ…
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ…
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍ കുടമേ…
ഹോയ്….(ഓലത്തുമ്പത്തിരുന്നൂയലാടും…)
കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി…
വയമ്പ് നാവിലോ നുറുങ്ങു കൊഞ്ചലും…
നുറുങ്ങു കൊഞ്ചലില്‍ വളര്‍ന്ന മോഹവും…
നിറം മറഞ്ഞതില്‍ പടര്‍ന്ന സ്വപ്നവും…
ആനന്ദ തേനിമ്പത്തേരില്‍ ഞാനീ…
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടേ…
മാനത്തെങ്ങോ പോയി പാത്തു നില്‍ക്കും…
മാലാഖപ്പൂമുത്തേ ചോദിച്ചോട്ടെ ?
പൂങ്കവിള്‍ കിളുന്നില്‍ നീ…
പണ്ട് തേച്ച ചാന്തിനാല്‍…
എന്നുണ്ണിക്കെന്‍ചൊല്ലും കണ്ണും-
പെട്ടുണ്ടാകും ദോഷം മാറുമോ…?
(ഓലത്തുമ്പത്തിരുന്നൂയലാടും…)
സരസ്വതീവരം നിറഞ്ഞു സാക്ഷരം…
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം…
അറിഞ്ഞു മുമ്പനായ് വളര്‍ന്നു കേമനായ്…
ഗുരൂകടാക്ഷമായ് വരൂ കുമാരകാ…
അക്ഷരം നക്ഷത്ര ലക്ഷമാക്കൂ…
അക്കങ്ങളെക്കാള്‍ കണിശമാകൂ…
നാളത്തെ നാടിന്റെ നാവു നീയേ…
നാവു പന്തങ്ങള്‍തന്‍ നാമ്പ് നീയേ…
ഏതു ദേശമാകിലും ഏതു വേഷമേകിലും…
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം-
കാത്തിടേണമേ…
(ഓലത്തുമ്പത്തിരുന്നൂയലാടും…)