https://www.youtube.com/watch?v=12FRnzXc0X0
മൗനം പോലും മധുരം ………………..
1983 ൽ റിലീസ് ചെയ്ത് ചരിത്രം സൃഷ്‌ടിച്ച തെലുങ്ക് ചലച്ചിത്ര വിസ്മയമായിരുന്നു സാഗര സംഗമം .കമൽഹാസനും ജയപ്രദയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചലച്ചിത്രം നൃത്ത സംഗീത പ്രധാനമായ കഥയായിരുന്നു പറഞ്ഞത് .CNN -IBN എല്ലാ കാലത്തെയും 100 ഇന്ത്യൻ സിനിമകളിൽ ഒന്നായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കുകയുണ്ടായി . ഈ സിനിമ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു . മലയാളത്തിൽ പി ജയചന്ദ്രനും ജാനകിയും പാടിയ മൗനം പോലും മധുരം ...എന്ന ഗാനം അതീവ ഹൃദ്യമായിരുന്നു .
മൗനം പോലും മധുരം (2)
ഈ മധുനിലാവിന്‍ മഴയില്‍…
മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ…
രോമാഞ്ചം മൂടവേ…
നിന്‍റെ മൗനം പോലും മധുരം…
വിടരും അധരം വിറകൊള്‍വതെന്തിനോ…
തിളങ്ങും നയനം നനയുന്നതെന്തിനോ…
അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ (2)
നീണ്ടു നീണ്ടു പോകുമീ…
മൂകതയൊരു കവിത പോല്‍…
വാചാലമറിവു ഞാന്‍…
നിന്‍റെ മൗനം പോലും മധുരം…
അടരും നിമിഷം തുടരില്ല വീണ്ടുമേ…
കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ…
ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം (2)
നീളെ നീളെ ഒഴുകുമീ കാറ്റല തന്‍-
പാട്ടിലെ സന്ദേശം സുന്ദരം…
നിന്‍റെ മൗനം പോലും മധുരം…!